വിഴിഞ്ഞം കേന്ദ്ര സർക്കാരിന്റെ കുഞ്ഞ് തന്നെ: തുഷാർ
Sunday 04 May 2025 1:28 AM IST
പാലക്കാട്: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രസർക്കാരിന്റെ കുഞ്ഞ് തന്നെയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രവും ഫണ്ട് നൽകിയിട്ടുണ്ട്. കടമാണെങ്കിലും കേന്ദ്രം നൽകിയത് പണമല്ലേ. ഇപ്പോൾ പലരും ക്രെഡിറ്റ് അടിച്ചെടുക്കാൻ നടക്കുന്നു. ബി.ഡി.ജെ.എസ് പാലക്കാട് ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഇത്രയേറെ കേന്ദ്ര സഹായങ്ങൾ ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും. കേരളത്തിൽ എൻ.ഡി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.