ചുമതല വിഭജനം തീരുമാനിച്ച് പി.ബി
Sunday 04 May 2025 1:31 AM IST
ന്യൂഡൽഹി: സി.പി.എം മധുര പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പി.ബി യോഗം ഡൽഹിയിൽ ചേർന്നു. പാർട്ടി ചുമതലകളുടെ വിഭജനം, ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്ന കേന്ദ്ര കമ്മിറ്റി യോഗ തീയതി, പഹൽഗാം ആക്രമണം, ബീഹാർ തിരഞ്ഞെടുപ്പ് അടക്കം ചർച്ച ചെയ്തു. കേന്ദ്ര കമ്മിറ്റിയിൽ സംഘടനാ ചുമതല, സംസ്ഥാനങ്ങളുടെ ചുമതല, പോഷക സംഘടനകളുടെ ചുമതല, പാർലമെന്ററി പാർട്ടി ചുമതല അടക്കം കാര്യങ്ങളിൽ പി.ബി ധാരണയായതായി അറിയുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമാകും.