പഠനോപകരണ വിതരണം
Sunday 04 May 2025 12:49 AM IST
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം പഠനോപകരണ വിതരണം നടത്തി. ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരുമേശയും കസേരയുമാണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ.വി.എസ് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി ലീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.എ.ലത്തീഫ്, അഡ്വ.ആർ.ജയൻ, ശാന്തി കെ.കുട്ടൻ, രജിതാ ജയ്സൺ, കെ.സദാനന്ദൻ, കെ.സുരേഷ് ബാബു, അസി.സെക്രട്ടറി ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.