കുടുംബശ്രീ കഫേ ഉദ്ഘാടനം
Sunday 04 May 2025 12:52 AM IST
മല്ലപ്പുഴശ്ശേരി : ഗ്രാമപഞ്ചായത്തിൽ തുണ്ടഴം കുടുംബശ്രീ കഫെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അശ്വതി പി.നായർ, ടി.പ്രദീപ് കുമാർ, അംഗങ്ങളായ എസ്.ശ്രീലേഖ , റോസമ്മ മത്തായി, ഉത്തമൻ പുരുഷോത്തമൻ, കുടുംബശ്രീ ചെയർപേഴ്സൺ വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി സുമാഭായി അമ്മ, കുടുംബശ്രീ, ഹരിതകർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.