തണ്ണിമത്തൻ വിളവെടുത്തു
Sunday 04 May 2025 12:52 AM IST
കോട്ടാങ്ങൽ : സി.ഡി.എസ് ജില്ലാ മിഷൻ പദ്ധതി പ്രകാരം നടപ്പാക്കിയ തണ്ണിമത്തൻ കൃഷി വിളവെടുപ്പ് ഉദ്ഘാടനം തുമ്പൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവഹിച്ചു. പഞ്ചായത്തംഗം അമ്മിണി രാജപ്പൻ അദ്ധ്യക്ഷതവഹിച്ചു. സമൃദ്ധി ജെ.എൽ.ജി അംഗമായ രമാഭായ്, രാഖി കൃഷ്ണൻ, ബീന, ലതാകുമാരി എന്നിവരാണ് തണ്ണിമത്തൻ കൃഷി നടത്തിയത്. കിരൺ, മൂക്കാസ ഇനങ്ങളാണ് വിളവെടുത്തത്. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു സാംകുട്ടി, വൈസ് ചെയർപേഴ്സൺ സിന്ധു, ജെ.എൽ.ജി, അയൽകൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.