ബസവ ജയന്തി ആഘോഷിച്ചു
Sunday 04 May 2025 12:56 AM IST
തിരുവൻവണ്ടൂർ : പ്രയാർ 107-ാം നമ്പർ വീരശൈവ സഭയുടെ നേതൃത്വത്തിൽ ബസവ ജയന്തി ആഘോഷം നടത്തി. ഓൾ ഇന്ത്യ വീരശൈവ മഹാസഭ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസവ സന്ദേശ യാത്രയും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിനും നടത്തി. വാഹന പ്രചരണ യാത്രയ്ക്ക്
ശാഖാ മന്ദിരത്തിൽ സ്വീകരണം നല്കി. പ്രസിഡന്റ് കെ.എസ്.ജയകുമാർ,
സെക്രട്ടറി വിമൽകുമാർ, വൈസ് പ്രസിഡന്റ് സന്ധ്യ ഗോപാലകൃഷ്ണൻ ,
ജോയിന്റ് സെക്രട്ടറി ജ്യോതി കുമാർ, ട്രഷറർ സന്തോഷ് , കവിത,
സജിത എന്നിവർ നേതൃത്വം നൽകി.