സിവിൽ സർവീസ് പരിശീലനം

Sunday 04 May 2025 12:58 AM IST

പത്തനംതിട്ട : കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ പ്രിലിമിനറി പരീക്ഷ പരിശീലനം ജൂണിൽ ആരംഭിക്കും. യോഗ്യത ബിരുദം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫീസ് 50,000 രൂപ. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് കോഴ്‌സ് ഫീ 25000 രൂപ മതിയാകും. ഹോസ്റ്റൽ ഫീസ് ക്ഷേമനിധി ബോർഡ് വഹിക്കില്ല. വെബ്‌സൈറ്റ് : www.kile.kerala.gov.in/kileiasacademy ഫോൺ: 0471 2479966, 8075768537, 0469 2603074.