വെയർഹൗസിംഗ് കോർപ്പറേഷൻ സംഭരണശാല ഉദ്ഘാടനം
Sunday 04 May 2025 12:16 AM IST
പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള വെയർഹൗസ് സംഭരണ ശാലയോട് ചേർന്ന് പുതിയ സംഭരണ കേന്ദ്രം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. കോർപ്പറേഷൻ ചെയർമാൻ പി. മുത്തുപാണ്ടി, നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത, വൈസ് ചെയർമാൻ രഞ്ജിത് രാധാകൃഷ്ണൻ, കൗൺസിലർ നിമ്മി എബ്രാഹം, കോർപ്പറേഷൻ എം.ഡി എസ്. അനിൽദാസ്, കൗൺസിലർ വി.പി. ഉണ്ണികൃഷ്ണൻ, പി.സജി, സി.വിജയകുമാർ, കെ. ധർമ്മരാജൻ, കെ.രാധാകൃഷ്ണൻ ,ഷൈൻ ബാബു, ആർ.രഞ്ജിത്ത്, കെ.കെ.ബാബു, എം.നാസർ ഖാൻ ,രാജേഷ് ചാലിയക്കര, വി.രാജൻ പിള്ള എന്നിവർ സംസാരിച്ചു.