സംസ്‌കൃത സർവകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ

Sunday 04 May 2025 1:34 AM IST

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചറർമാരുടെ ഒഴുവുകളിലേക്ക് അപേക്ഷക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി.എഡ് യോഗ്യത അഭിലഷണീയം. കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ.ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായികപഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയേറ്റ‍ർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.യു.ജി.സി യോഗ്യതയുളള ഗസ്റ്റ് അദ്ധ്യാപകർക്ക് 35000 രൂപയാണ് പ്രതിമാസവേതനം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം നേടിയവരെ മണിക്കൂർ അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരായിട്ട് പരിഗണിക്കും. അവർക്ക് പ്രതിമാസം 25000രൂപ വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മേയ് 12വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സർപ്പിക്കേണ്ട അവസാന തീയതി മേയ് 15. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 500രൂപയും മറ്റ് വിഭാഗങ്ങൾക്ക് 750രൂപയുമാണ്. കൂടുതൽ വിവരങ്ങൾങ്ങൾ www.ssus.ac.inൽ

എം.​എ​ഫ്.​എ​ ​പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഫ്.​എ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​in

കു​സാ​റ്റി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

കൊ​ച്ചി​:​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ദീ​ൻ​ദ​യാ​ൽ​ ​ഉ​പ​ദ്ധ്യാ​യ് ​കൗ​ശ​ൽ​ ​കേ​ന്ദ്ര​യി​ലെ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ക​രാ​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ബി​സി​ന​സ് ​പ്രോ​സ​സ്,​ ​സോ​ഫ്ട്‌​‌​വെ​യ​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ബാ​ങ്കിം​ഗ് ​ഫി​നാ​ൻ​സ് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​നി​യ​മ​നം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 19.​അ​പേ​ക്ഷ​ഫോ​മും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​h​t​t​p​:​/​/​r​e​c​r​u​i​t.​c​u​s​a​t.​a​c.​i​n​ൽ.​രേ​ഖ​ക​ളു​ടെ​ ​ഹാ​ർ​ഡ്കോ​പ്പി​ക​ൾ​ ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ൽ​ ​മേ​യ് 30​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​മൂ​ന്ന് ​പോ​സ്റ്റി​നും​ ​പ്ര​ത്യേ​കം​ ​ഫീ​സ​ട​ച്ച് ​വെ​വ്വേ​റെ​ ​അ​പേ​ക്ഷി​ക്ക​ണം.