ഇ.ഡി, സി.ബി.ഐ അന്വേഷണം വേണം:ഷോൺ ജോർജ്

Sunday 04 May 2025 12:38 AM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനടക്കം പലർക്കായി കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി 182 കോടി രൂപ നൽകിയത് എന്തിനെന്ന് കണ്ടെത്താനും തുക തിരിച്ചുപിടിക്കാനും നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് അറിയിച്ചു.

എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, സി.ബി.ഐ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി ) എന്നിവയ്ക്ക് ഇതിനായി നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന സമിതിഅംഗം കൂടിയായ ഷോൺ ജോർജ് പറഞ്ഞു.