ജസ്റ്റിസ് കൃഷ്ണൻ നടരാജന്റെ നിയമന ഉത്തരവായി

Sunday 04 May 2025 1:41 AM IST

കൊച്ചി: കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണൻ നടരാജനെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവായി. അടുത്തദിവസം ചുമതലയേൽക്കും. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 46 ആയി. ഹൈക്കോടതിയിൽ വേണ്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്.