ഡയറ്റിലെ ജീവനക്കാർക്ക് ശമ്പളം നൽകണം

Sunday 04 May 2025 1:10 AM IST

കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡയറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം നൽകാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമെന്ന് കെ.ജി.ഇ.യു സംസ്ഥാന കമ്മിറ്റി ആരോപിച്ചു. എല്ലാ അനദ്ധ്യാപക ജീവനക്കാരെയും സ്റ്റേറ്റ് ഫണ്ടിനു കീഴിൽ ഉൾപ്പെടുത്തി കൃത്യ സമയത്ത് ശമ്പളം നൽകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനാൽ ഡയറ്റിലെ മുഴുവൻ അനദ്ധ്യാപക ജീവനക്കാരെയും സ്‌റ്റേറ്റ് ഫണ്ടിൽ ഉൾപ്പെടുത്തണം. തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുനിൽകുമാർ, ശ്യാംദേവ് ശ്രാവണം, ജെ. ആരീസ്, രാജേഷ് പട്ടശ്ശേരി, രഘുകുമാർ, ജീജാ പിള്ള, ജയചന്ദ്രൻ, ആനന്ദ് ലോറൻസ്, പ്രശാന്ത് കടവൂർ, വിപിൻ ജോസഫ്, സിനോജ് എന്നിവർ സംസാരിച്ചു.