പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി
Sunday 04 May 2025 1:11 AM IST
കൊല്ലം: കാശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് വിശ്വകർമ്മ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു. സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് ചെയർമാൻ കെ.ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ല ചെയർമാൻ ഹരിശങ്കർ കെ.പ്രസാദ്, പ്രദീപ് പേരയം, ആശ്രാമം സുനിൽകുമാർ, വി. കുമാർ, സതീഷ് കുമാർ പനയം, ടിപി. ശശാങ്കൻ, കെ.സി. പ്രഭ, വിപിനജ ശിവരാജൻ, പുഷ്പരാജൻ കേരളപുരം, വി. സുരേഷ്ബാബു, എൽ.പ്രകാശ് എന്നിവർ സംസാരിച്ചു.