മേയ്ദിനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ പതിനാലാം ഡിവിഷനിൽ ടി.എ. റസാഖ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മേയ്ദിന സമ്മേളനത്തിൽ വെച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും പോഷക ആഹാര കിറ്റുകളും പുടവയും ചലചിത്ര താരം നീനാ കുറുപ്പ് വിതരണം ചെയ്തു. യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് രാജൻ കിരിയത്ത്, ജില്ലാ വ്യവസായ ഓഫീസർ ശിവകുമാർ ,ഷെബീർ , നജീബ്, ഷാജി എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മേയ്ദിന റാലി ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് മുടിയിൽ മുഹമ്മദ്കുഞ്ഞ് അദ്ധ്യക്ഷനായി. ബാബു അമ്മവീട്, ആർ.ദേവരാജൻ, എം.നിസാർ, രമേശ്ബാബു എന്നിവർ സംസാരിച്ചു. കൃഷ്ണപിള്ള, എം.പി.സുരേഷ്ബാബു, ഷിഹാബ് ബായി, ഷാജികൃഷ്ണൻ, ബിനു ക്ലാപ്പന, പാവുമ്പ തുളസി, സുനിൽ കൈലാസം, ബിനി അനിൽ, സബീർ വവ്വാക്കാവ്, ദിലീപ് കളരിക്കൽ, ശകുന്തള അമ്മവീട് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.