പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്

Sunday 04 May 2025 1:15 AM IST
പഞ്ചായത്തിന്റെ ഫണ്ട് വെട്ടിക്കുറച്ചതിനും നികുതി വർദ്ധനവിനെതിരെയും യു.ഡി.എഫ് പൂയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : പഞ്ചായത്തിന്റെ ഫണ്ട് വെട്ടിക്കുറച്ചതിനും നികുതി വർദ്ധനവിനെതിരെയും യു.ഡി.എഫ് പൂയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രസന്നകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി മാരായ സിസിലി സ്റ്റീഫൻ, പി.എസ്.പ്രദീപ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.ബിനോയ്‌, കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിജു വിശ്വരാജൻ,രാജു ചാവടി, സവിൻ സത്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.മായ, ജനപ്രതിനിധി കളായ ഗീത ജോർജ്, ശശികല, ശ്രീകല അനിൽ, വിനീത ജോൺ, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ.ബി.ഷഹാൽ, യു.ഡി.എഫ് മണ്ഡലം കൺവീനർ അനിൽ മംഗലത്ത്, ബി.ബിനോയ്‌, പി.ഒ.മാണി,ഷാജിമോൻ,ഹംസ റാവുത്തർ, വിഷ്ണു നമ്പൂതിരി,പി.എസ്.സന്തോഷ്‌,സുനു ഓട്ടുമല,വാസുദേവൻ പിള്ള ,കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോൺകുട്ടി, പ്രശാന്തകുമാർ എന്നിവർ സംസാരിച്ചു.