തമ്മനം വിനോദയിൽ എഴുത്തിടം കൂട്ടായ്മ
Sunday 04 May 2025 5:28 PM IST
കൊച്ചി: തമ്മനം വിനോദ ലൈബ്രറി എഴുത്തിടം കൂട്ടായ്മ സംഘടിപ്പിച്ചു. ജോസഫ് സാർത്തോയുടെ 'അൽട്ടിമേറ്റ് ട്രൂത്ത്' എന്ന വൈജ്ഞാനിക ഗ്രന്ഥം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് എഴുത്തുകാരി സുധ അജിത്തിന് നൽകി പ്രകാശനം ചെയ്തു. എം. എസ്. ശ്രീകല പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് കെ.എൻ. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ഇടപ്പള്ളി, മുൻ പ്രസിസന്റ് അഡ്വ. കെ.ഡി. വിൻസന്റ്,സെക്രട്ടറി ഹുസൈൻ കോതാറത്ത്, താലുക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി കെ.എ.യൂനസ്, വൈറ്റില മർച്ചന്റ് യൂണിയൻ പ്രസിഡന്റ് എം.വിൻസന്റ്, ഗ്രന്ഥകർത്താവ് ജോസഫ് സാർത്തോ എന്നിവർ സംസാരിച്ചു.