ഐ.എൻ.ടി.യു.സി തൊഴിലാളി സംഗമം
Monday 05 May 2025 12:40 AM IST
തോട്ടിൽ പാലം: കാവിലും പാറയിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഐ.എൻ.ടി.യു.സി ജന്മദിനാഘോഷവും തൊഴിലാളികളുടെ സംഗമവും തോട്ടിൽപാലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പി.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർമാർ സെക്രട്ടിയേറ്റ് നടയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവനക്കാരെയും മുതിർന്ന ഐ.എൻ.ടി.യു.സി, സേവാദൾ നേതാക്കളായ പി.വി ചാത്തുനായർ, എൻ.കെ ദാമോദരൻ എന്നിവരെയും ആദരിച്ചു. മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. ജമാൽ കോരംങ്കോട്ട്, പി.ജി സത്യനാഥ്, കെ.സി ബാലകൃഷ്ണൻ, ടി.വി മജീദ്, കെ.ടി.കെ അശോകൻ, എൻ.പി രാജൻ എന്നിവർ പ്രസംഗിച്ചു.