സംരംഭകത്വ ശില്പശാല
Monday 05 May 2025 12:44 AM IST
കോഴിക്കോട്: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംരംഭകർക്കായുള്ള എകദിന പരിശീലന ക്യാമ്പ് കേളപ്പജി മന്ദിരത്തിൽ വെച്ച് നടന്നു. ക്ഷേത്രസംരക്ഷണ സമിതി യുവജന പ്രമുഖ് വിപിൻ വെള്ളിനേഴി അദ്ധ്യക്ഷത വഹിച്ചു. എം.എസ് എം.ഇ ഡി എഫ്.ഒ കേരള ലക്ഷദ്വീപ് ഓഫീസർ പ്രകാശ്, സംരഭകൻ വിനോദ് കോട്ടയം എന്നിവർ ക്ലാസെടുത്തു. സംരംഭകർ നേരിടുന്ന വെല്ലുവിളികൾ കേന്ദ്ര സംസ്ഥാന സർക്കാർ സഹായങ്ങൾ ലഭ്യമാകാൻ ചെയ്യേണ്ടതൊല്ലാം മൈൻഡ് സെറ്റിംഗ് തുടങ്ങി വിഷയങ്ങളിൽ ക്ലാസ് നടന്നു. എം.ജി രാമകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. അഡ്വ: ഷൈനി സുധീർ സ്വാഗതവും ശോഭിന്ദ്രൻ ചേളന്നൂർ നന്ദിയും പറഞ്ഞു.