സ്മരണിക   പ്രകാശനം ചെയ്തു

Monday 05 May 2025 12:47 AM IST
എം. ഇ.എസ് മമ്പാട് കോളേജ് മുൻ പ്രിൻസിപ്പലായിരുന്ന പ്രൊഫ.വി മാമുക്കോയ ഹാജിയുടെ സ്മരണികയുടെ പ്രകാശനകർമം കെ.എം.സി. ടി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ മൊയ്തു നിർവഹിക്കുന്നു

കുന്ദമംഗലം: എം.ഇ.എസ് മമ്പാട് കോളേജ് മുൻ പ്രിൻസിപ്പലായിരുന്ന പ്രൊഫ.വി മാമുക്കോയ ഹാജിയുടെ സ്മരണിക കെ.എം.സി.ടി ഗ്രൂപ്പ് ചെയർമാൻ ഡോ. കെ മൊയ്തു, ഡോ.സി.എൻ ബാലകൃഷ്ണൻ നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. ഡോ.ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. ഇ.പി മോയിൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖുതുബ്, കെ.സി അബു,വി കുട്ടൂസ, കെ. എ ജബ്ബാർ, പ്രൊഫ. ഒ.പി അബ്ദുർറഹ്മാൻ, പ്രൊഫ.പി. കെ മുഹമ്മദ്,സന്തോഷ്, സോഷ്മ സുർജിത്, പുറ്റാൾ മുഹമ്മദ്, ഡോ. കെ. അസീസ്, അഡ്വ. ടി.എം ഖാലിദ്,അബ്ദുൽ മജീദ് നരിക്കുനി,തറേങ്ങൽ ഹുസൈൻ, എൻ. ഖാദർ പ്രസംഗിച്ചു.