സർട്ടിഫിക്കറ്റ് വിതരണം
Sunday 04 May 2025 8:48 PM IST
വൈപ്പിൻ: ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് സെർച്ച് ടെസ്റ്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി.സി. കേന്ദ്ര സമിതി ഉപാദ്ധ്യക്ഷൻ പൊന്നുരുന്നി ഉമേശ്വരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ ചെയർമാൻ കെ.കെ. രത്‌നൻ, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, എസ്.എൻ.പി.സി യൂണിയൻ പ്രസിഡന്റ് എം.കെ. മുരളീധരൻ, ഷീജ ഷെമൂർ, ബിനുരാജ് പരമേശ്വരൻ, പി.കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.