അവധികാല ബാലോത്സവം
Sunday 04 May 2025 8:50 PM IST
ആലുവ: കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറി ബാലവേദി സംഘടിപ്പിച്ച 'വർണ്ണക്കൂടാരം' അവധികാല ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി കുട്ടികൾ സാഹിത്യകാരൻ സേതുവിന്റെ ഭവനത്തിലെത്തി സംവദിച്ചു.
വസുദേവ് സുജിത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആർ. രാധാകൃഷ്ണൻ, ജയന്തി, ഹിഷാം, വൈഗ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. വാസുദേവൻ, പ്രൊഫ. ഇ. സതീശൻ, സഗീർ എന്നിവർ ക്ലാസെടുത്തു. പി.ബി. ഹരീന്ദ്രൻ, അബ്ദുൾ റഹ്മാൻ, രവീന്ദ്രനാഥ്, എം.എസ്. ശ്രികുമാർ, ഉഷ അശോകൻ, ജ്യോതി ഗോപകുമാർ, രാജലക്ഷമി എന്നിവർ നേതൃത്വം നൽകി.