മസ്ജിദ് -മദ്രസ ശിലാസ്ഥാപനം

Monday 05 May 2025 12:08 AM IST
മസ്ജിദിന്റെയും മദ്രസയുടെയും ശിലാസ്ഥാപന കർമ്മം ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു.

കാഞ്ഞങ്ങാട്: പഴയ കടപ്പുറം ബുസ്താനുൽ അരിഫീൻ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദിന്റെയും മദ്രസയുടെയും ശിലാസ്ഥാപന കർമ്മം സംയുക്ത ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മദ്രസയ്ക്ക് പാണക്കാട് മൂ ഈനലി ശിഹാബ് തങ്ങൾ ശിലയിട്ടു. നിർമ്മാണ കമ്മിറ്റി ചെയർമാർ കെ.ബി കുട്ടി ഹാജി, അദ്ധ്യക്ഷത വഹിച്ചു. അസീസ് വി.കെ മങ്കയം, അബ്ദുല്ല ബനിയാസ് ഗേറ്റ് എന്നിവർ മുഖ്യാതിഥികളായി. പള്ളി, മദ്രസയ്ക്ക് വാങ്ങിയ വസ്തുവിന്റെ രേഖ അബൂബക്കർ കുറ്റിക്കോൽ സമർപ്പിച്ചു. മുഖ്യാതിഥികൾക്കു ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ കെ.എ റഹ്മാൻ ഹാജി, കെ.എച്ച് ഷംസുദ്ദീൻ, കെ.പി. മൊയ്ദീൻ ഉപഹാരം നൽകി. എം.കെ റഷീദ് ഹാജി, സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, അബ്ദുൾ റഹ്മാൻ ഹാജി, പി.എ ഹമീദ് സംസാരിച്ചു.