ശ്വാസകോശ ക്യാൻസർ ശില്പശാല
Sunday 04 May 2025 9:06 PM IST
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയും അമൃത ആശുപത്രിയിലെ ഓങ്കോളജി വിഭാഗവും ചേർന്ന് ശ്വാസകോശാർബുദ ചികിത്സയെക്കുറിച്ചുള്ള ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഇരുപതോളം ഓങ്കോളജിസ്റ്റുമാർ 'ഏകലവ്യ' എന്ന പേരിൽ നടത്തിയ സെമിനാറിൽ ക്ലാസ് എടുത്തു. സൗത്ത് കൊറിയയിൽ നിന്നുള്ള ഡോ. ജിബും ലീ, സിങ്കപ്പൂരിൽ നിന്നുള്ള ഡോ. ആരോൺ ടാൻ എന്നിവർ അതാത് രാജ്യങ്ങളിലെ കേസ് ഡയറികൾ ചർച്ചയാക്കി. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ.കെ. പവിത്രൻ, ഡോ. പദ്മജ് കുൽകർണി തുടങ്ങിയവർ നേതൃത്വം നൽകി.