തൃക്കാക്കര മേഖലാ സമ്മേളനം

Sunday 04 May 2025 9:09 PM IST

കാക്കനാട് : തൃക്കാക്കരയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്ന് ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തൃക്കാക്കര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് സി.കെ.ഷാജി അദ്ധ്യക്ഷനായി. എൻ. എം.മാത്യു, എം.എ.മോഹനൻ, കെ. ടി.എൽദോ,കെ.ആർ.ജയചന്ദ്രൻ, ടി. എ.സുഗതൻ, കെ.വി. അഷ്റഫ്,കെ. എൽ. നിയാസ് , എൻ.വി. ഉമേഷ്,എൻ. ആർ. സുരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി.അഷ്റഫ് (പ്രസി‌ഡന്റ),​ സി.കെ.ഷാജി (സെക്രട്ടറി),​ കെ.എൽ.നിയാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.