ഉഷ്ണതരംഗം, ഉപ്പുവെള്ളം; നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

Monday 05 May 2025 12:16 AM IST

ആലപ്പുഴ: ഉഷ്ണതരംഗം ബാധിച്ചും ഉപ്പുവെള്ളം കയറിയും കുട്ടനാട്ടിൽ നെൽകൃഷി നശിച്ച കർഷകർക്ക്​ നഷ്​ടപരിഹാരം നൽകു​മെന്ന്​ മന്ത്രി പി.പ്രസാദ്. ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായതിന്റെ കണക്കെടുത്തിട്ടുണ്ട്​. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായ നഷ്ടവും പരിശോധിക്കും​. കേന്ദ്രാവിഷ്കൃതപദ്ധതിയായ ഇൻഷ്വറൻസിന്റെ പ്രീമിയം അടയ്ക്കുന്നത്​ സംസ്ഥാന- കേന്ദ്ര സർക്കാരാണ്​. എന്നാൽ, ഉപ്പുവെള്ളം കയറിയുള്ള നാശം ഇൻഷ്വറൻസിന്റെ പരിഗണനയിൽ വരാത്തതിനാലാണ്​​ പ്രത്യേകതരത്തിൽ പണം​ കണ്ടെത്തുന്നത്​. നെല്ല്​ സംഭരണവുമായി ബന്ധപ്പെട്ട്​ പി.ആർ.എസ്​ രസീത്​ നൽകി വായ്പ നൽകാൻ​ കൺസോഷ്യത്തിലുൾപ്പെട്ട ചില ബാങ്കുകൾ മോശപ്പെട്ട സമീപനമാണ്​ കാണിക്കുന്നത്​. ഇത്​ സർക്കാർ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.