പൊലീസുകാരൻ തൂങ്ങി മരിച്ചു

Monday 05 May 2025 12:17 AM IST

കൊല്ലം: പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ പേരൂർ കല്ലുവിള പുത്തൻ വീട്ടിൽ ഓമനക്കുട്ടനാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 6ന് ഭാര്യ ഗീത അടുക്കളയോട് ചേർന്നുള്ള ഷെഡിൽ ഓമനക്കുട്ടനെ കയറിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കൾ: അനന്തകൃഷ്ണൻ, ദേവിക.