ഗുരുദേവൻ മനസിലെ വെളിച്ചം : ഫാ. ഡേവിസ് ചിറമേൽ
Monday 05 May 2025 12:22 AM IST
ലണ്ടൻ: മനുഷ്യ മനസിലെ വെളിച്ചമാണ് ശ്രീനാരായണഗുരുദേവനെന്ന് ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. എല്ലാ മനുഷ്യരിലും ഗുരുദേവൻ ദൈവത്തെ കണ്ടു. ശ്രീനാരായണഗുരുവിന്റെ ചൈതന്യം ജീവിതത്തിൽ പകർത്തുന്നതിനൊപ്പം ലോകത്തെ എല്ലാമനുഷ്യരിലേക്കും എത്തിക്കാൻ നമുക്ക് സാധിക്കണം. വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച ലോകമത പാർലമെന്റിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അതിന്റെ തുടർച്ചയെന്നോണം നടന്ന ശ്രീനാരായണഗുരു ഹാർമണിയിലൂടെ ശ്രീനാരായണഗുരുവിന്റെ ആത്മാവിനെയാണ് പങ്കുവച്ചതെന്നും ഫാ. ഡേവിസ് ചിറമേൽ അഭിപ്രായപ്പെട്ടു.