ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: മന്ത്രി റിയാസ്

Monday 05 May 2025 12:21 AM IST
എസ്.എൽ.ആർ.സി സംസ്ഥാന സംഗമത്തിൻ്റെ ഭാഗമായി നടന്ന സാംസ്‌കാരിക-അവാര്‍ഡ് വിതരണ പൊതുസമ്മേളനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കോ​ഴി​ക്കോ​ട്:​ ​ഒ​രു​ ​മ​ത​വും​ ​വ​ർ​ഗീ​യ​ത​യെ​യോ​ ​മ​ത​തീ​വ്ര​വാ​ദ​ത്തെ​യോ​ ​ഭീ​ക​ര​വാ​ദ​ത്തെ​യോ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​സ​ല​ഫി​ ​ലേ​ർ​ണിം​ഗ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ൻ്റ​റി​ൻ്റെ​ ​(​എ​സ്.​എ​ൽ.​ആ​ർ.​സി​)​ 37​-ാം​ ​സം​സ്ഥാ​ന​ ​സം​ഗ​മ​ത്തി​ലെ​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​ഇ​സ്‌​ലാം​ ​മ​തം​ ​ഭീ​ക​ര​വാ​ദ​ത്തി​ന് ​സ​മ​മാ​ണെ​ന്ന് ​ബോ​ധ​പൂ​ർ​വം​ ​പ്ര​ച​രി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ലെ​ ​ആ​ശ​യം​ ​ശ​രി​യാ​യ​ ​രീ​തി​യി​ൽ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ​ ​എ​സ്.​എ​ൽ.​ആ​ർ.​സി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ ​ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ്വാ​ഗ​ത​സം​ഘം​ ​ചെ​യ​ർ​മാ​ൻ​ ​എ​ൻ.​കെ​ ​ഖാ​ലി​ദ് ​പ​രി​പാ​ടി​യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​സ്.​എ​ൽ.​ആ​ർ.​സി​ ​സു​വ​നീ​ർ​ ​പ്ര​കാ​ശ​നം​ ​ടി.​പി​ ​അ​ബ്ദു​ള്ള​കോ​യ​ ​മ​ദ​നി​ ​പി.​കെ​ ​അ​ഹ​മ്മ​ദി​ന് ​ന​ഷ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​എ​സ്.​എ​ൽ.​ആ​ർ.​സി​ ​പൊ​തു​ ​പ​രീ​ക്ഷ​യി​ലെ​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​അ​വാ​ർ​ഡ് ​ദാ​നം​ ​അ​ഡ്വ.​ ​ഹാ​രി​സ് ​ബീ​രാ​ൻ​ ​എം.​പി​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​ദി​ൽ​ ​കു​ന്നു​മ്മ​ൽ,​ ​ശു​കൂ​ർ​ ​സ്വാ​ലി​ഹി,​ ​കെ.​വി​ ​അ​ബ്ദു​ൾ​ ​ല​ത്തീ​ഫ് ​മൗ​ല​വി,​ ​കെ.​ ​മു​ഹ​മ്മ​ദ് ​ക​മാ​ൽ,​ ​കെ.​ ​ഇ​ഫ്തി​കാ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​രാ​വി​ലെ​ ​ന​ട​ന്ന​ ​വൈ​ജ്ഞാ​നി​ക​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​ ​കോ​വി​ൽ​ ​എം.​എ​ൽ.​എ​യാ​ണ് ​നി​ർ​വ​ഹി​ച്ച​ത്.