അത്യാഹിത വിഭാഗം കുറച്ചു നാൾ പഴയ കെട്ടിടത്തിൽ! പ്രവർത്തനം ആരംഭിച്ചു

Monday 05 May 2025 12:32 AM IST
മെഡിക്കൽ കോളേജ് പി എം എസ് എസ് വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായതിനെ തുടർന്ന് പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചപ്പോൾ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പഴയ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. രോഗികൾക്ക് ഇരുപത്തിനാല് മണിക്കൂറും അടിയന്തര സേവനം നൽകാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കി. ട്രയാജ്, റെഡ് ഏരിയ, മെഡിസിൻ, ജനറൽ സർജറി, ഓർത്തോ വിഭാഗം ഡോക്ടർമാർക്ക് ഇരിക്കാനുള്ള ഭാഗം, എല്ലു രോഗ വിഭാഗം പ്ലാസ്റ്റർ റൂം തുടങ്ങിയവയാണ് സജ്ജമാക്കിയത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ എം.ആർ. ഐ സ്കാനിഗ് മെഷീനിന്റെ യു.പി.എസ് റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്ന് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയ കാഷ്വാലിറ്റിയാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ബീച്ച് ആശുപത്രിയിൽ താത്കാലികമായി പ്രവർത്തിച്ച കാഷ്വാലിറ്റി വെെകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളേജിലേക്ക് പൂർണമായും മാറ്റി. ഇവിടെയുണ്ടായിരുന്ന രോഗികളേയും അപകടമുണ്ടായ സമയത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ പത്തോളം രോഗികളേയും തിരികെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ നിന്നുള്ള ഡോക്ടർമാരുടെ സംഘം ബീച്ചിൽ ഉച്ചവരെ തുടർന്നു. വെെകീട്ടോടെ അത്യാഹിത വിഭാഗം പൂർണമായും പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ വെെകീട്ട് വരെ...........പേരാണ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയത്.

പകർച്ചവ്യാധി വിഭാഗത്തിൽ പെടുന്ന രോഗികളെ പഴയ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇവരെ ഇവിടെ നിന്നും പേ വാർഡിലേക്കു മാറ്റി. തുടർന്ന് മുറികൾ വൃത്തിയാക്കിയാണ് പുതിയ അത്യാഹിത വിഭാഗത്തിൽ നിന്നുള്ള ഉപകരണങ്ങളും കിടക്കകളും സന്നദ്ധപ്രവർത്തകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി ശനിയാഴ്ച രാത്രിയോടെ ഇവിടെ എത്തിച്ചത്.

പി.എം.എസ്.എസ്.വെെ ബ്ലോക്ക് ഉടൻ പൂർവസ്ഥിതിയിലാകും

അപകടമുണ്ടായ പി.എം.എസ്.എസ്.വെെ ബ്ലോക്ക് എത്രയും പെട്ടന്ന് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംഭവമുണ്ടായ ഉടനെ നിലച്ച വൈദ്യുതി കണക്ഷൻ ശനിയാഴ്ച വൈകീട്ടോടെ പുനസ്ഥാപിച്ചു. വിദഗ്ധസമിതിയുടേയും പൊലീസിന്റേയും പരിശോധനയും പുരോഗമിക്കുകയാണ്. കെട്ടിടത്തിലെ താഴത്തെ നിലയിലെ അപകടമുണ്ടായ റെഡ് ഏരിയയിലെ നശിച്ച കുറച്ച് ഉപകരണങ്ങൾ ഒഴിവാക്കുകയും ആവശ്യമുള്ളവ പഴയ കാഷ്വാലിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം ബാധിക്കാത്തതിനാൽ മറ്റുനിലകളിലെ ഉപകരണങ്ങൾ മാറ്റിയിട്ടില്ല. ഇവ അടുത്ത ദിവസം തന്നെ ശുചീകരിച്ചശേഷം ഉപയോഗിച്ചു തുടങ്ങും. അതേ സമയം ഉപകരണങ്ങൾക്ക് കേടുപാടില്ലെങ്കിലും ഇവയുടെ സുരക്ഷ പരിശോധിച്ച ശേഷമേ ബ്ലോക്ക് തുറക്കുകയുള്ളെന്ന് ഡി.എം.ഇ കെ.വി വിശ്വനാഥൻ വ്യക്തമാക്കി. അപകടമുണ്ടായ കെട്ടിടത്തിന് വലിയ കേടുപാടുകളില്ല. എം.ആർ.ഐ യു.പി.എസ് മുറിയുടെ ചുമരിനും സീലിംഗിനും ഇത് വേഗം പരിഹരിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു. പൊട്ടിത്തെറിയുണ്ടായ യു.പി.എസ് ഘടിപ്പിച്ച എം.ആർ.ഐ ഉപകരണം ശീതീകരിച്ച സ്ഥലത്ത് സൂക്ഷിക്കാൻ നടപടി തുടങ്ങി. ബയോമെഡിക്കൽ ഉപകരണമായതിനാൽ എം.ആർ.ഐയുടെ അറ്റകുറ്റപ്പണി നടത്താൻ സ്വകാര്യ സ്ഥാപനമെത്തണം. ഇതിന് സമയമെടുക്കും.

വാ​തി​ൽ​ ​തു​റ​ന്ന​ത് ​സു​ര​ക്ഷാ​ ​ജീ​വ​ന​ക്കാ​രാ​ണെ​ന്ന് ​പൊ​ലീ​സ്

കോ​ഴി​ക്കോ​ട്:​ ​മെ​ഡി.​കോ​ള​ജ് ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ ​യു.​പി.​എ​സ് ​മു​റി​യു​ടെ​ ​വാ​തി​ൽ​ ​തു​റ​ന്ന​ത് ​ആ​ശു​പ​ത്രി​യ​ലെ​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രാ​ണെ​ന്നു​ ​മെ​ഡി.​കോ​ള​ജ് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​എ.​ ​ഉ​മേ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ക​ണ്ടെ​ത്തി.​ ​അ​പ​ക​ട​മു​ണ്ടാ​യ​ ​സ​മ​യ​ത്ത് ​എം.​ആ​ർ.​ഐ​ ​മെ​ഷീ​നി​ന്റെ​ ​യു.​പി.​എ​സി​ൽ​ ​നി​ന്ന് ​ഷോ​ർ​ട്ട് ​സ​ർ​ക്ക്യൂ​ട്ട് ​ഉ​ണ്ടാ​വു​ക​യും​ ​തീ​ ​ഉ​യ​രു​ക​യും​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​മു​റി​യി​ൽ​ ​പു​ക​ ​ഉ​യ​ർ​ന്ന​താ​ണെ​ന്നാ​ണ് ​പൊ​ലീ​സ് ​പ്രാ​ഥ​മി​ക​നി​ഗ​മ​നം.​ ​അ​പ​ക​ട​മു​ണ്ടാ​യ​ ​സ​മ​യ​ത്ത് ​മു​റി​യി​ൽ​ ​ചൂ​ട് ​കൂ​ടി​യ​തോ​ടെ​ ​ഫ​യ​ർ​ ​അ​ലാ​റം​ ​അ​ട​ഞ്ഞു.​ ​പി​ന്നീ​ട് ​സ്പ്രിം​ഗ്ല​ർ​ ​വ​ഴി​ ​മു​റി​ക്കു​ള്ളി​ൽ​ ​വെ​ള്ളം​ ​നി​റ​ഞ്ഞ​തോ​ടെ​ ​തീ​ ​അ​ണ​ഞ്ഞു.​ ​ഈ​ ​സ​മ​യം​ ​ഷോ​ർ​ട്ട് ​സ​ർ​ക്ക്യൂ​ട്ടി​നെ​ ​തു​ട​ർ​ന്ന് ​ക​ത്തി​യ​ ​യു.​പി.​എ​സി​ലെ​ ​റ​ബ​റും​ ​മ​റ്റും​ ​വെ​ള്ളം​ ​വീ​ണ​തോ​ടെ​ ​ക​ത്താ​താ​കു​ക​യും​ ​മു​റി​യി​ൽ​ ​പു​ക​ ​ഉ​യ​രാ​ൻ​ ​തു​ട​ങ്ങി.​ ​അ​തി​നി​ടെ​യാ​ണ് ​ശ​ബ്ദം​കേ​ട്ട​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ൻ​ ​യു.​പി.​എ​സ് ​മു​റി​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്തു​ ​തു​റ​ന്ന​ത്.​ ​ഇ​തോ​ടെ​ ​മു​റി​യി​ൽ​ ​നി​റ​ഞ്ഞി​രു​ന്ന​ ​ക​റു​ത്ത​ ​പു​ക​ ​പു​റ​ത്തേ​ക്ക് ​വ്യാ​പി​ച്ചു.​ ​മു​റി​ ​തു​റ​ന്ന​യാ​ൾ​ക്ക് ​വാ​തി​ൽ​ ​അ​ട​യ്ക്കാ​ൻ​ ​പോ​ലും​ ​സാ​ധി​ക്കാ​തെ​ ​വ​ന്നു​വെ​ന്നും​ ​ഇ​തോ​ടെ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗം​ ​പൂ​ർ​ണ​മാ​യും​ ​പു​ക​ ​മു​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​
​ആ​ശു​പ​ത്രി​യി​ൽ​ ​സം​ഭ​വ​സ​മ​യ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ ​കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ൾ,​ ​ആ​ശു​പ​ത്രി​ ​ര​ജി​സ്റ്റ​റു​ക​ൾ​ ​എ​ന്നി​വ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​സം​ഭ​വ​സ​മ​യ​ത്ത് ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫി​സ​ർ,​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ,​ ​സ​ർ​ജ​ന്റ്,​ ​പി.​ഡ​ബ്ല്യു.​ഡി​ ​ചു​മ​ത​ല​യു​ള്ള​വ​ർ​ ​എ​ന്നി​വ​രു​ടെ​ ​മൊ​ഴി​യെ​ടു​ക്കും.