ലഹരി വിരുദ്ധ റാലി നടത്തി

Monday 05 May 2025 12:42 AM IST
ലഹരി വിരുദ്ധ റാലി

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ഇൻഡോർ സ്റ്റേഡിയം ഗവെർണിംഗ് ബോഡിയും സംയുക്തമായി ഏപ്രിൽ അഞ്ചു മുതൽ, 10 മുതൽ 17 വയസുവരെയുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കുമായി സംഘടിപ്പിച്ച സൗജന്യ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ലഹരി വിരുദ്ധ റാലി, കൊളാഷ് എന്നിവയോട് കൂടി

സമാപിച്ചു. പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. പി.എൻ അശോകൻ, യു.കെ വിജയൻ, ബീന കാട്ട്പറമ്പത്ത്, എ.കെ പ്രേമൻ, എം. പ്രശാന്തൻ, കെ പങ്കജാക്ഷൻ, ജയരാജൻ, സി വത്സൻ, സജിൽ കൊമ്പിലാട്, പി.കെ ജിതേഷ്, റഷീദ് എന്നിവർ നേതൃത്വം നൽകി.