ജില്ലാ സമ്മേളനം
Monday 05 May 2025 1:03 AM IST
പാലക്കാട്: കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം മുൻ എം.എൽ.എ എം.ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.വി.പ്രഭാകര മാരാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി കെ.കെ.നാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ വി.എൻ.മുരളീധരൻ കണക്കുകൾ അവതരിപ്പിച്ചു. മുണ്ടൂർ രാമകൃഷ്ണൻ, ഗിരീഷ് ബാബു, എ.രാമദാസ്, ജയദേവൻ, ഉണ്ണികൃഷ്ണൻ, എ.ശിവദാസൻ, ബാലകൃഷ്ണൻ, ചന്ദ്രൻ പുള്ളോട്, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.