പ്രൗഡിന്റെ ലോഗോ പ്രകാശനം ജില്ല കലക്ടർ നിർവഹിച്ചു
Monday 05 May 2025 1:07 AM IST
പാലക്കാട്: സാമൂഹിക നന്മ ലക്ഷ്യമാക്കി പാലക്കാട് കേന്ദ്രമായി രൂപം കൊണ്ട സന്നദ്ധ സംഘടന പ്രൗഡ് (പീപ്പിൾ റെസ്‌പോൺസിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്‌മെന്റ്) എന്ന ജനകീയ പ്രസ്ഥാനത്തിന്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ ജി.പ്രിയങ്ക നിർവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സഹായവും പിന്തുണയും പ്രൗഡിന് തദവസരത്തിൽ ജില്ല കളക്ടർ വാഗ്ദാനം ചെയ്തു. ചടങ്ങിൽ ചെയർമാൻ നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ജനറൽ ഹിതേഷ് ജെയിൻ, ഡെപ്യൂട്ടി ചെയർമാൻ ഫത്തീൻ കെ. ഷെമീർ, ഡയറക്ടർ ദിയ നിഖിൽ, സപ്പോർട്ട് ലീഡർമാരായ എൻ.എം.ആർ.റസാക്ക്, സന്ദീപ് കുമാർ, ശ്രീജിത്ത് എസ്.നായർ, പിയൂഷ് ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പിന്നോക്കാവസ്ഥയിലുള്ളവരെ ശാക്തീകരിക്കാനും പൊതു വിഷയങ്ങളിൽ ഇടപെടാനും സംഘടന മുൻപന്തിയിൽ ഉണ്ടാവുമെന്ന് സെക്രട്ടറി ജനറൽ ഹിതേഷ് ജെയിനും ചെയർമാൻ നിഖിൽ കൊടിയത്തൂരും പറഞ്ഞു.