അക്ഷരശ്രീ പദ്ധതി
Sunday 04 May 2025 11:12 PM IST
അടൂർ : അടൂർ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ അക്ഷരശ്രീ പദ്ധതി ഏഴാം വാർഡിൽ നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ ഉദ്ഘാടനംചെയ്തു. എഡിഎസ് ചെയർപേഴ്സൺ അന്നമ്മ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു സിഡിഎസ് ചെയർപേഴ്സൺ വത്സലകുമാരി മുഖ്യപ്രഭാഷണം നടത്തി .അഡ്വ സന്ദീപ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു . ബീന ബാബു, സുനിത, ഉഷാകുമാരി എന്നിവർ സംസാരിച്ചു. വൃദ്ധർക്കും റിട്ടയേഡ് അദ്ധ്യാപകർക്കും ദക്ഷിണ നൽകി . കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുൻ കൗൺസിലർ എൻ ഡി രാധാകൃഷ്ണനെ ആദരിച്ചു.