ക്യാമ്പ് തുടങ്ങി

Sunday 04 May 2025 11:16 PM IST

വൃന്ദാവനം: കൊറ്റനാട് എസ് സി വി ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് തുടങ്ങി. ക്രിക്കറ്റ്,വോളീബോൾ,ഫുട്‌ബോൾ,ബാഡ്മിന്റൻ,ചെസ് തുടങ്ങിയവയിലാണ് പരിശീലനം. എട്ട് മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം. സ്‌കൂൾ മാനേജരും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.പ്രകാശ് ചരളേൽ ക്യാമ്പ് ഉദ്ഘടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം റോബി കോട്ടയിൽ പരിശീലനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വിദ്യാ ജി. നായർ,ഹെഡ്മാസ്റ്റർ കെ.എൻ. അനിൽകുമാർ,സിന്ധു എസ്. നായർ,റ്റി.ഗോപാലകൃഷ്ണൻ നായർ,എ.അരുൺ,ഒ.ടി.അശ്വതിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.