പുസ്തകോത്സവം

Sunday 04 May 2025 11:17 PM IST

അടൂർ: കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് മർത്തമറിയം തീർത്ഥാടന കേന്ദ്രത്തിലെ സെന്റ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുസ്തകോത്സവവും പഠനോപകരണ വിതരണവും നടത്തി. പ്രൊഫ. ഇട്ടി വർഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ഷിജു ബേബി ഏനാത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ജോൺ ഉമ്മൻ, സെക്രട്ടറി ഗീവർഗീസ് ജോസഫ്, ജാൻസി ഫിലിപ്പ്, ജിനു കളീയ്ക്കൽ, ആൽവിൻ വർഗീസ്, ബിബിൻ ബെന്നി, സോന സുനു, എബിൻ പി.ബിജു, മോനി മാത്യു,നിതിൻ ജോർജ്, സൈജു സൈമൺ, ജീനാ ജോയി, ഡോ.അക്സ, സോനു സൂസൻ എന്നിവർ പ്രസംഗിച്ചു.