കൗണ്ടർ ആരംഭിച്ചു

Sunday 04 May 2025 11:19 PM IST

കടമ്പനാട് : കടമ്പനാട് സർവീസ് സഹകരണ ബാങ്കിൽ സീനിയർ സിറ്റിസൺ കൗണ്ടർ,നവീകരിച്ച കോൺഫറൻസ് ഹാൾ. ലൈബ്രറി എന്നിവ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സീനിയർ സിറ്റിസൺ കൗണ്ടർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാൾ അടൂർ സർക്കിൾ സഹകരണ ചെയർമാൻ പി.ബി ഹർഷകുമാറും എം.ടി സഹകരണ വായനശാല സി.ഗോപിനാഥനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ അലക്സ്‌ ജോർജ്. സെക്രട്ടറി എം.കെ ഹരി കുമാർ. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയങ്ക പ്രതാപ്. വൈസ് പ്രസിഡന്റ്‌ എസ്.രാധാകൃഷ്ണൻ,അഡ്വ.എസ്. മനോജ്‌, എം.ആർ ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.