ബസ് സർവീസ്
Sunday 04 May 2025 11:21 PM IST
ചെങ്ങന്നൂർ ചെങ്ങന്നൂരിൽ നിന്നും ആറാട്ടുപുഴ, കുമ്പനാട്, തോണിപ്പുഴ, ചെറുകോൽപ്പുഴ, മതാപ്പാറ, റാന്നി, എരുമേലി വഴി മുണ്ടക്കയത്തിനുള്ള കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 8.30ന് ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി സജി ചെറിയാൻ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് 5.40ന് കാഞ്ഞീറ്റുകര ജംഗ്ഷനിൽ സംഘാടകസമിതിയുടെ നേതൃത്വത്തിലും 6ന് അയിരൂർ തേക്കുങ്കൽ ജംഗ്ഷനിൽ പ്രമോദ് നാരായണൻ എംഎൽഎയുടെ നേതൃത്വത്തിലും സ്വീകരണം നൽകും.
തിങ്കളാഴ്ച മുതൽ 15 ദിവസത്തേക്ക് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക അനുമതിയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ്