"സ്കോഡ സൂപ്പർ സ്റ്റാർസ്" പ്രചാരണത്തിന് തുടക്കം
മുംബയ്: സ്കോഡ ആഗോള തലത്തിൽ 130 വർഷവും ഇന്ത്യയിൽ 25 വർഷവും പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് "സ്കോഡ സൂപ്പർസ്റ്റാർസ്" പ്രചാരണത്തിന് സ്കോഡ ഓട്ടോ ഇന്ത്യ തുടക്കമിട്ടു. കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ സിനിമ താരം രൺവീർ സിംഗ് നേതൃത്വം വഹിക്കുന്ന ക്യാംപയിനിൽ സ്കോഡ സ്ഥാപകരായ ലോറിനേയും ക്ലമന്റിനെയും വിവിധ മേഖലകളിലെ ആധുനിക കാലത്തെ വീര പുരുഷൻമാരുമായി താരതമ്യം ചെയ്യുന്നു. സ്ഥാപകർക്ക് ശേഷം സ്കോഡയെ നയിച്ച പ്രമുഖ വ്യക്തികളും സ്കോഡ കാറുകളെ മാറോട് ചേർത്ത ഉപയോക്താക്കളുമെല്ലാം പ്രചാരണത്തിന്റെ ഭാഗമാണ്. ഇതോടനുബന്ധിച്ച് സ്കോഡ ഉടമകൾക്കായി മത്സരവും കമ്പനി നടത്തുന്നുണ്ട്. സ്കോഡ കാറുകളുമായുള്ള അനുഭവം വിവരിക്കുന്ന ഫോട്ടോ അടക്കം സമൂഹ മാധ്യമങ്ങളിൽ ക്യാംപയിൻ ഹാഷ്ടാഗുമായി പങ്കുവച്ച ശേഷം @SkodaIndia യിലേക്കും @FansOfSkoda യിലേക്കും ടാഗ് ചെയ്യണം. ഈ മൽസരത്തിൽ വിജയികളായ 25 പേർക്ക് ചെക്കോസ്ലോവാക്യയിലെ പ്രാഗ് സന്ദർശിക്കാനവസരം ലഭിക്കും. വെബ്സൈറ്റ് ലിങ്ക്: https://skodasuperstars.com/