ലഹരിവിരുദ്ധ റാലിയും ബോധവത്കരണവും
Monday 05 May 2025 12:09 AM IST
മയ്യനാട് : 'ലഹരിക്കെതിരെ മൈത്രി' എന്ന പേരിൽ മയ്യനാട് മുക്കം മൈത്രി ഗ്രന്ഥശാല ലഹരിവിരുദ്ധ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. കാക്കോട്ടുമൂല യു.പി.എസ് സീനിയർ അദ്ധ്യാപകൻ മനോജ് റാലിക്ക് നേതൃത്വം നൽകി. തുടർന്ന് മൈത്രിയിൽ നടന്ന ബോധത്കരണ ക്ലാസ് ചാത്തന്നൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി. ഡിക്സൺ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് സെക്രട്ടറി അഡ്വ.എൻ. ഷൺമുഖദാസ്, മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സജീർ,വാർഡ് മെമ്പർ ലീനലോറൻസ് എന്നിവർ സംസാരിച്ചു. മയ്യനാട് റാഫി സ്വാഗതവും അലീഖാൻ നന്ദിയും പറഞ്ഞു. ലൈബ്രേറിയൻ എം. നിസാം, ഭരണ സമിതി അംഗങ്ങളായ ഷേക്സൺ, ജോസ് ആർതർ, എം. സബാദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.