അതിജീവിതയുടെ മരണം: കുറ്റപത്രം സമർപ്പിച്ചു
Monday 05 May 2025 1:32 AM IST
കൊച്ചി: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആൺ സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, മാനഭംഗ ശ്രമം, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് ഹിൽപാലസ് പൊലീസ് 120 ഓളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നൂറോളം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി. ജനുവരി 26നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നു. പെൺകുട്ടി ആറുനാൾ വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.