ഓർമിക്കാൻ
Monday 05 May 2025 12:40 AM IST
1. VITEEE 2025 ഫലം:- ബി.ടെക് പ്രവേശനത്തിനായി വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി നടത്തിയ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: vit.ac.in.
2. DIATൽ എം.എസ്‌സി, എം.ടെക്:- മഹാരാഷ്ട്ര പുനെയിലെ കൽപിത സർവകലാശാലയായ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (DIAT) 2025 വർഷത്തെ സെൽഫ് ഫിനാൻസ്ഡ് എം.ടെക് (അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 9),എം.എസ്‌സി (അവസാന തീയതി ജൂൺ 20), പി.എച്ച്ഡി (അവസാന തീയതി മേയ് 15) പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്: https://diat.ac.in.