പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ: ആന്റോ ആന്റണി
Monday 05 May 2025 12:45 AM IST
പത്തനംതിട്ട: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റോ ആന്റണി എം.പി. പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണ്. അദ്ധ്യക്ഷസ്ഥാനത്തു തുടരുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പരാമർശത്തെ കുറിച്ച് അറിയില്ല. തത്കാലം കൂടുതൽ പ്രതികരണങ്ങൾക്കില്ല. തീരുമാനങ്ങളെല്ലാം ഹൈക്കമാൻഡാണ് എടുക്കേണ്ടത്.