വേടനെ ചേർത്തു നിറുത്തണം: എം.വി. ഗോവിന്ദൻ

Monday 05 May 2025 12:46 AM IST

അടിമാലി: പിന്നാക്ക ജനതയുടെ ഉയർത്തെഴുന്നേൽപിന്റെ ശബ്ദമാണ് വേടന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആ പാട്ടിന് ആകർഷണമുണ്ട്. പറ്റിയ തെറ്റ് വേടൻ അംഗീകരിച്ചു. തിരുത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി. പുലിപ്പല്ലിന്റെ പേരിൽ വലിയ കേസുണ്ടാക്കാൻ ശ്രമിച്ചു. അത്തരത്തിൽ അദ്ദേഹത്തെ അവസാനിപ്പിക്കാൻ നോക്കിയാൽ അംഗീകരിക്കില്ല. അദ്ദേഹത്തിന് വേദികൾ ലഭിക്കണം. അദ്ദേഹത്തെ സമൂഹത്തിന്റെ ഭാഗമായി ചേർത്ത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.