കിലെ അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷാപരിശീലനം
Monday 05 May 2025 1:46 AM IST
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ളോയ്മെന്റ് നടത്തുന്ന തിരുവനന്തപുരത്തെ കിലെ ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഒരുവർഷം ദൈർഘ്യമുള്ള കോഴ്സിന് ഫീസ് 50000 ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവുണ്ട്. വിവരങ്ങൾക്ക് www.kile.kerala.gov.in/kileiasacademy വെബ്സൈറ്റ് സന്ദർശിക്കാം. kilecivilservice@gmail.com ലേക്ക് ഇമെയിൽ ചെയ്യുകയോ, 8075768537 നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുകയോ, 0471 2479966, 8075768537 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.