ഐൻസ്റ്റീൻ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

Monday 05 May 2025 12:47 AM IST

ഡോ. ടി.പി സേതുമാധവൻ

ജർമ്മനിയിൽ ഗവേഷണത്തിന് ഐൻസ്റ്റീൻ ഫോറം വിറ്റെൻസ്റ്റീൻ ഫൗണ്ടേഷനുമായി ചേർന്നുള്ള ഐൻസ്റ്റീൻ ഫെല്ലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പഠിച്ച മേഖലയിൽ നിന്ന് മാറി മറ്റു ഇന്റർഡിസിപ്ലിനറി മേഖലയിൽ ഉപരിപഠനം, ഗവേഷണം എന്നിവയിൽ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. 10000 യൂറോ ഫെല്ലോഷിപ്പും, സൗജന്യ താമസം, യാത്രചെലവുകൾ എന്നിവ ഐൻസ്റ്റീൻ ഫെല്ലോഷിപ്പിലുണ്ട്. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. അപേക്ഷയോടൊപ്പം ബയോഡാറ്റ, രണ്ടു റഫറൻസ് കത്തുകൾ, രണ്ടു പേജിൽ കവിയാത്ത പ്രൊജക്ട് പ്രൊപ്പോസൽ എന്നിവ ഉൾപ്പെടുത്തണം. മേയ് 15 വരെ അപേക്ഷിക്കാം. ജർമ്മനി, ബെർലിൻ, പൊട്‌സ്ഡാം എന്നിവിടങ്ങളിലും സമീപത്തുമുള്ള യൂണിവേഴ്‌സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പഠനം/ഗവേഷണം പൂർത്തിയാക്കാം. 56 മാസമാണ് ഫെലോഷിപ് കാലയളവ്. www.einsteinforum.de.