അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിച്ച് മന്ത്രി
Monday 05 May 2025 12:48 AM IST
തൃശൂർ: പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ വീഴ്ച സ്ഥിരീകരിച്ച് മന്ത്രി കെ.രാജന്റെ മൊഴി. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണിൽ വിളിച്ചിട്ടും അജിത് കുമാറിനെ കിട്ടിയില്ല. പ്രശ്ന സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇടപെട്ടില്ലെന്നും മൊഴി നൽകി.
പൂരം നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുന്ന ഡി.ജി.പിയുടെ സംഘത്തിനാണ് മൊഴി നൽകിയത്. ഔദ്യോഗിക നമ്പറിലും പേഴ്സണൽ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് അറിയിച്ചിട്ടും പരിഹരിക്കാൻ ഇടപെട്ടില്ലെന്നും മന്ത്രി പറഞ്ഞു. അജിത് കുമാറിന്റെ മൊഴി അടുത്തയാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തും.