റാബിയയുടെ വേർപാട് നഷ്ടം: ചെന്നിത്തല

Monday 05 May 2025 12:50 AM IST

തിരുവനന്തപുരം: അക്ഷരങ്ങളെ വെളിച്ചമാക്കി അംഗപരിമിതിയെ മറികടന്ന റാബിയയുടെ നിര്യാണം സാക്ഷരതാ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. നിരക്ഷരതയോടു മാത്രമല്ല, തളർത്തിക്കളഞ്ഞ പോളിയോയോടും കാർന്നുതിന്നു അർബുദത്തോടും റാബിയ പൊരുതി. എഴുത്തുകാരി കൂടിയായിരുന്ന അവരുടെ ആത്മകഥ അംഗപരിമിതരായ മനുഷ്യർക്കുള്ള പ്രചോദനം കൂടിയാണെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.