റാബിയ സമൂഹത്തിന് ആത്മവിശ്വാസം നൽകി: വി.ഡി.സതീശൻ
Monday 05 May 2025 12:53 AM IST
തിരുവനന്തപുരം: സമൂഹത്തിന് ആത്മവിശ്വാസം നൽകുന്ന വ്യക്തിത്വമായിരുന്നു സാക്ഷരതാ പ്രവർത്തക റാബിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. സ്വന്തം പരിമിതികളെ തരണം ചെയ്ത് അവർ നാടിനാകെ അക്ഷര വെളിച്ചം നൽകി. രോഗങ്ങളോടും ജീവിതാവസ്ഥളോടും പൊരുതുമ്പോഴും സഹജീവികൾക്കായി മാറ്റിവച്ചതായിരുന്നു റാബിയയുടെ ജീവിതം. അസഹനീയമായ വേദനയ്ക്കിടയിലാണ് റാബിയ 'നിശബ്ദ നൊമ്പരങ്ങൾ' എന്ന പുസ്തകം എഴുതിയത്. 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥയും ഹൃദയസ്പർശിയാണ്.