ലഹരിയുടെ കെണിയിൽ നിന്ന് പുറത്തുചാടാൻ 'പുനർജനി'

Monday 05 May 2025 12:54 AM IST

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയിലും തേവള്ളിയിലെ ജില്ലാ ഹോമിയോ ആശുപത്രിയിലുമായി ഒരു വർഷത്തിനിടെ ലഹരി വിമോചന ചികിത്സ തേടിയത് 339 പേർ. ലഹരി മോചനത്തിനുള്ള ഹോമിയോപ്പതി വകുപ്പിന്റെ പുനർജനി പദ്ധതി പ്രകാരമാണ് ഇവിടെ ചികിത്സ നടക്കുന്നത്.

ചികിത്സള മുടങ്ങിയില്ലെങ്കിൽ മൂന്നാം മാസം മുതൽ രോഗിയിൽ മാറ്റമുണ്ടാവും. കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയിൽ ഒരേ സമയം പത്തോളം പേരെ കിടത്തി ചികത്സിക്കാനുള്ള സൗകര്യമുണ്ട്. ഹോമിയോ മരുന്നുകൾക്ക് പുറമെ രോഗിക്കും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ്, യോഗപരിശീലനം എന്നിവയുമുണ്ട്. ഡി അഡിക്ഷനെ കുറിച്ച് സ്‌കൂളുകളിലും കോളേജുകളിലും റെസിഡൻസ് അസോസിയേഷനുകളിലും പൊതുജനങ്ങൾക്കിടയിലും ബോധവത്ക്കരണ ക്ളാസുകളും പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്നുണ്ട്.

വ്യാഴാഴ്ച കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും വെള്ളിയാഴ്ച തേവള്ളിയിലെ ആശുപത്രിയിലും പുനർജ്ജനി പദ്ധതി പ്രകാരമുള്ള സേവനം രാവിലെ 9 മുതൽ 2 വരെ ലഭിക്കും. ഡോക്ടർമാരും കൗൺസലർമാരുമുണ്ടാവും. ബുക്ക് ചെയ്തും അല്ലാതെയും ഡോക്ടറുടെ സേവനം തേടാം. ബുക്ക് ചെയ്യാൻ സീതാലയം പദ്ധതിയുടെ രജിസ്ട്രേഷനായുള്ള 0483 2731011 നമ്പരിൽ ബന്ധപ്പെടാം.

 പുനർജനി

സീതാലയത്തിനു കീഴിൽ ആരംഭിച്ച ലഹരി വിമുക്തി ക്ലിനിക്ക് ആണ് പുനർജനി. മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിൽ 2012 ലാണ് ആദ്യ ക്ലിനിക്ക് തുടങ്ങിയത്. 3 മാസം മുതൽ 3 വർഷം വരെയാണ് ചികിത്സ കാലയളവ്. സൗജന്യ ഹോമിയോ മരുന്നുകൾക്ക് പുറമെ രോഗിക്കും ആവശ്യമെങ്കിൽ കുടുംബാംഗങ്ങൾക്കും പ്രഗത്ഭരായ സൈക്കോളജിസ്റ്റുകളുടെ കൗൺസിലിംഗും നൽകുന്നുണ്ട്.

സേവനങ്ങൾ

..........................

 മെഡിക്കൽ ഓഫീസറും സൈക്കോളജിസ്റ്റുമുണ്ടാവും

 ലഹരിമുക്ത പ്രചാരണ പരിപാടികൾ, ബോധവത്ക്കരണ ക്ളാസുകൾ

 കൗൺസലിംഗ്, യോഗപരിശീലനം

......................................

2025 ൽ ചികിത്സ തേടിയവർ

 കരുനാഗപ്പള്ളി: 153

 തേവള്ളി: 175

 കിടത്തി ചികത്സ: 11

........................................

ഏറ്റവും കുറച്ചു മാത്രം പിന്മാറ്റ ലക്ഷണങ്ങൾ ഉള്ളതു കൊണ്ടും പാർശ്വഫലങ്ങൾ കുറവായതു കൊണ്ടും ലഹരി മുക്തിക്കു വേണ്ടി ഹോമിയോപ്പതിയാണ് കൂടുതൽ താത്പര്യപ്പെടുന്നത്. മറ്റ് ലഹരി മോചന ചികത്സകളെ അപേക്ഷിച്ച് ചെലവും കുറവാണ്

ഹോമിയോ വകുപ്പ് അധികൃതർ