ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷ ചിഹ്നം
Monday 05 May 2025 12:55 AM IST
കോട്ടയം: കേരള കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചതായി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരള കോൺഗ്രസിനെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചിരുന്നു. അന്ന് ഓട്ടോറിക്ഷ ചിഹ്നത്തിലാണ് മത്സരിച്ചത്. തുടർന്നാണ് ഇതേ ചിഹ്നം അനുവദിക്കണമെന്ന് അപേക്ഷ നൽകിയത്.